കേരളത്തിൽ വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ രോഗി മരണപ്പെട്ട സംഭവം അതീവ ദൗർഭാഗ്യകരമെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ നില വല്ലാതെ കുറയുകയായിരുന്നു. ഈ നിർണ്ണായക സമയത്ത് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ബന്ധുക്കൾ ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ, എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങിയില്ല എന്ന തരത്തിലുള്ള നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇൻവെർട്ടറോ ജനറേറ്ററോ വാങ്ങാൻ ശേഷിയില്ലാത്ത നിരവധി കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ സാധാരണക്കാരുടെ ജീവൻ അപഹരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വീണാ ജോർജ് വിമർശിച്ചു.
നിലവിലെ സാഹചര്യം അതീവ ഗൗരവതരമാണ്. കൊവിഡ് കാലഘട്ടത്തിൽ പോലും ഓക്സിജൻ ലഭിക്കാത്തതുകൊണ്ട് ആരും മരണപ്പെടുന്ന സാഹചര്യം കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ഓർമ്മിപ്പിച്ച അവർ, അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രികളിൽ ഓക്സിജൻ സ്വയംപര്യാപ്തത ഉറപ്പാക്കാൻ കഴിഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

