കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കായി 141-ാം മെറിറ്റ് ഡേ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ നാട്ടകം സുരേഷ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു.
ഹയർസെക്കൻഡറി വിഭാഗത്തിൽ 28 എ പ്ലസ് നേടിയവരെയും ഹൈസ്കൂൾ വിഭാഗത്തിൽ 11 എ പ്ലസ് നേടിയവരെയും അദ്ദേഹം അനുമോദിച്ചു. ചടங்கിൽ തിരുവനന്തപുരം പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ.
ലൂക്ക ആന്റണി ചാവറ സിഎംഐ അധ്യക്ഷത വഹിച്ചു. സിഎംഐ സഭയുടെ ‘ഇയർ ഓഫ് മീഡിയ’ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.
ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ നിർവഹിച്ചു. സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജോസ് പനച്ചിപ്പുറവും, സ്കൂൾ റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ആർജെ സൂരജ് നിർവഹിക്കുകയും ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഓ.എ.സജി, ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്സ്, സൗമ്യ വാസുദേവൻ, പ്രിൻസിപ്പൽ ഫാ. ജോസഫ് കുറിപ്പുശ്ശേരി, ഹെഡ്മിസ്ട്രസ് കൊച്ചുറാണി, മുൻ പ്രിൻസിപ്പൽ ടെസ്സി ലൂക്കോസ്, മുൻ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ, പിടിഎ പ്രസിഡന്റ് സിന്ധുമോൾ സി.ആർ തുടങ്ങിയവർ സംസാരിച്ചു.
അധ്യയന വർഷത്തെ നേട്ടങ്ങൾ ആഘോഷമാക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ രംഗത്തെ മികവ് ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

