കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘ഉന്മാദം’-ന്റെ ഔദ്യോഗിക ട്രെയിലർ നാളെ പുറത്തിറങ്ങും. കൊച്ചി ലുലു മാളിൽ വെച്ച് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും പ്രധാന താരങ്ങളും സംബന്ധിക്കും.
ട്രെയിലർ ലോഞ്ചിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ കുഞ്ചാക്കോ ബോബൻ ഇതിനകം വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കിരൺ ദാസ് ആണ്.
ജൂലൈ 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിർമ്മാണം.
റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്മോങ്ക്സ്, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

