സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിലെ അനിശ്ചിതത്വം തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗം ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വിവിധ മേഖലകളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ തുടരുന്നുണ്ടെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

