ആലപ്പുഴ കാക്കാഴം റെയിൽവേ മേൽപാലത്തിന് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന എസ്എൻവി ടിടിഐയിൽ മോഷണം നടന്നു. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പത്ത് സീലിംഗ് ഫാനുകളും ഒരു ഇരുമ്പ് പൈപ്പുമാണ് സാമൂഹിക വിരുദ്ധർ കവർന്നത്.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചിരുന്ന ഫാനുകളാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ വാതിലുകൾ തകർത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി.
പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

