കൊച്ചിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കടവന്ത്ര പോലീസ് പിടികൂടി. എടപ്പാൾ സ്വദേശിയായ സുരേഷ് ബാബു (20) ആണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ സംസ്ഥാനത്ത് നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നത് ഈ മാസം ആറിനാണ്.
കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. അർധരാത്രിയുടെ മറവിൽ താക്കോലില്ലാതെ വാഹനം സ്റ്റാർട്ട് ചെയ്ത ശേഷം പ്രതി എടപ്പാളിലേക്ക് തിരിക്കുകയായിരുന്നു.
യാത്രാമധ്യേ തൃശൂർ മതിലകത്ത് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഈ സംഭവത്തിൽ ഇദ്ദേഹത്തിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും, പോലീസിൽ പരാതിയില്ലെന്ന് അറിയിച്ച് പ്രതി അവിടെ നിന്ന് മുങ്ങുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട
നിലയിൽ ബൈക്ക് കണ്ടെത്തിയതോടെ കടവന്ത്ര പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർച്ചയായുള്ള അന്വേഷണത്തിനൊടുവിൽ പൊന്നാനിയിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പിടിയിലാകുമ്പോൾ ഇയാൾ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

