തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പു സാമ്പത്തിക വർഷമായ 2026-27-ലെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ സമാന കാലയളവിൽ 321.95 കോടി രൂപയായിരുന്ന ബാങ്കിന്റെ ലാഭം, ഇത്തവണ 17.29 ശതമാനം വർധിച്ച് 377.63 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്ത പലിശ വരുമാനം 23.05 ശതമാനം ഉയർന്ന് 1205 കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയതും ശ്രദ്ധേയമായി. നിക്ഷേപ മേഖലയിലെ മുന്നേറ്റം
ബാങ്കിന്റെ ചില്ലറ നിക്ഷേപങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ വർഷത്തെ 1,09,368 കോടി രൂപയിൽ നിന്ന് 13.66 ശതമാനം വളർച്ചയോടെ നിക്ഷേപം 1,24,306 കോടി രൂപയായി ഉയർന്നു. 14,938 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഈ കാലയളവിൽ ബാങ്കിലെത്തിയത്.
പ്രവാസി നിക്ഷേപങ്ങളുടെ കാര്യത്തിലും വലിയ പുരോഗതി ദൃശ്യമാണ്. കഴിഞ്ഞ വർഷം 32,293 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയായി.
കാസ (കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ട്) നിക്ഷേപങ്ങളിൽ 14.61 ശതമാനം വർധനയുണ്ടായി. ഇതിൽ സേവിങ്ങ്സ് അക്കൗണ്ടുകളിൽ 16.51 ശതമാനവും കറന്റ് അക്കൗണ്ടുകളിൽ 6.95 ശതമാനവും വളർച്ച രേഖപ്പെടുത്തി.
വായ്പാ വിതരണത്തിലെ വളർച്ച
ഒന്നാം പാദത്തിൽ വായ്പാ വിതരണത്തിലും ബാങ്ക് കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചു. മൊത്തം വായ്പ വിതരണം 17.01 ശതമാനം വർധിച്ച് 89,198 കോടിയിൽ നിന്ന് 1,04,368 കോടി രൂപയിലെത്തി.
വിവിധ മേഖലകളിലെ വായ്പാ കണക്കുകൾ താഴെ പറയുന്നവയാണ്:
* കോർപ്പറേറ്റ് വായ്പ: 37,110 കോടിയിൽ നിന്ന് 41,704 കോടി രൂപയായി (12.38 ശതമാനം വർധന).
* സ്വർണ വായ്പ: 17,446 കോടിയിൽ നിന്ന് 42.90 ശതമാനം വർധനയോടെ 24,930 കോടി രൂപയായി.
* ബിസിനസ് വായ്പ: 12,660 കോടിയിൽ നിന്ന് 14,391 കോടി രൂപയായി.
* മോർട്ട്ഗേജ് വായ്പ: 78.65 ശതമാനം വർധനയോടെ 3,278 കോടിയിൽ നിന്ന് 5,856 കോടി രൂപയായി.
* വാഹന വായ്പ: 12.63 ശതമാനം വർധനയോടെ 2,217 കോടിയിൽ നിന്ന് 2,497 കോടി രൂപയായി. നിഷ്ക്രിയ ആസ്തികളിലെ കുറവ്
ബാങ്കിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന കണക്കുകളും വ്യക്തമാക്കുന്നു.
മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്ന് 1.38 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തികൾ 0.68 ശതമാനത്തിൽ നിന്ന് 0.26 ശതമാനമായും കുറഞ്ഞത് ബാങ്കിന്റെ വായ്പാ തിരിച്ചടവ് ശേഷി വർധിച്ചതിനെ സൂചിപ്പിക്കുന്നു.
കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതത്തിലും ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

