നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്തറിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി.
വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, അത്തരം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഭയന്നാണ് സോനം വാങ്ചുക്കിനെപ്പോലെയുള്ളവരെ സർക്കാർ അകറ്റി നിർത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ജന്തർ മന്തറിലെ ചരിത്രപരമായ ഓർമകൾ
2011 ഏപ്രിലിൽ താനും അണ്ണാ ഹസാരെയും ചേർന്ന് ഇതേ വേദിയിൽ നടത്തിയ അഴിമതി വിരുദ്ധ സമരത്തെ അരവിന്ദ് കേജ്രിവാൾ അനുസ്മരിച്ചു. അന്നത്തെ യുപിഎ സർക്കാരിന്റെ പതനത്തിന് കാരണമായ സാഹചര്യമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിനും വന്നുചേർന്നിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുവാക്കളുടെയും സോനം വാങ്ചുക്കിന്റെയും വാക്കുകൾക്ക് ചെവികൊടുക്കാത്ത സർക്കാരിന് മൂന്ന് വർഷത്തിനുള്ളിൽ സമാനമായ പതനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക
തുടർച്ചയായുണ്ടാകുന്ന പരീക്ഷാ തട്ടിപ്പുകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം തകർത്തെന്ന് അരവിന്ദ് കേജ്രിവാൾ ചൂണ്ടിക്കാട്ടി.
“താനും സ്വന്തം മക്കളും ഐഐടിയിൽ പഠിച്ചവരാണെന്ന് പറഞ്ഞ അരവിന്ദ് കേജ്രിവാൾ, കഠിനാധ്വാനത്തിലൂടെ ഭാവി കെട്ടിപ്പടുക്കാൻ പരീക്ഷാഹാളിൽ കയറുന്ന വിദ്യാർഥികളുടെ സ്വപ്നങ്ങളെ തകർക്കുന്നത് രാജ്യത്തിന് അപകടകരമാണെന്ന് പറഞ്ഞു.” ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന നിയമവ്യവസ്ഥയെയും അദ്ദേഹം വിമർശിച്ചു.
വിദ്യാർഥികളുടെ ആത്മഹത്യകൾ തടയാൻ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്നും, സർക്കാർ സമരക്കാരുടെ ശബ്ദം കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 20-ന് സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ ജനങ്ങൾ അണിനിരക്കണമെന്നും അരവിന്ദ് കേജ്രിവാൾ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

