മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
ഇന്ന് വൈകിട്ട് നാല് മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകൾക്ക് പുറമെ, ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും ഭാഗത്തുനിന്നുണ്ടായ വിമർശനങ്ങൾക്കെതിരെയും സംഘടന പ്രതിഷേധം രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തനിക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻഎസ്എസ് നേതൃത്വം പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

