നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും ആവശ്യപ്പെടുന്നു.
പ്രതിക്ക് തെല്ലും കുറ്റബോധമില്ലെന്നും, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നു. അമ്മയുടെ സഹോദരി സരിതയുടെ വസതിയിൽ വെച്ചാണ് ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘‘വീട്ടിലായിരുന്നെങ്കിൽ അയാൾ സ്വന്തമായി അധ്വാനിക്കണം. ചോറും കറിയും വയ്ക്കണം.
ഇതിപ്പോ, സർക്കാർ അയാൾക്കു വച്ചുവിളമ്പി കൊടുക്കുന്നു. ഇനിയും ഇങ്ങനെ തുടരാതെ പരമാവധി ശിക്ഷ തന്നെ നൽകണം.’’ – അതുല്യയും അഖിലയും പറയുന്നു.
നിലവിൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. തങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്നും, സാക്ഷികൾ കൂറുമാറിയത് എന്തിനാണെന്നും കൃത്യമായി പരിശോധിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതി പ്രദേശത്ത് എത്തിയത് പൊലീസിന്റെ വീഴ്ചയാണെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. കോടതി നടപടികൾ
പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത് ജോർജിന്റെ മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ വാദിച്ചു.
പ്രതി സമൂഹത്തിന് വലിയ ഭീഷണിയാണെന്നും, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിലുണ്ട്. പ്രതി സ്വയം നടത്തിയ പരാമർശങ്ങൾ കുറ്റബോധമില്ലായ്മയുടെ തെളിവാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മറുവശത്ത്, നേരിട്ടുള്ള തെളിവുകളോ ദൃക്സാക്ഷികളോ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു വാദിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിർദ്ദേശപ്രകാരം, പരമാവധി ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ലീഗൽ സർവീസസ് അതോറിറ്റിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിയെ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

