കൊച്ചി വൈറ്റില ഹബ്ബിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസിലെ വനിതാ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ ഉണ്ടായ വാക്കുതർക്കം വലിയ ബഹളത്തിലേക്ക് നീങ്ങുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഇടപെട്ടുകൊണ്ട്, “യാത്രക്കാരോട് നമ്മൾ മര്യാദയോടെ പെരുമാറണ്ടേ?” എന്ന് ചോദിച്ചു. ഈ ചോദ്യം വനിതാ കണ്ടക്ടറെ വലിയ തോതിൽ പ്രകോപിതയാക്കി.
തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ തള്ളിയിട്ട ശേഷം ഇവർ കൈയിലുണ്ടായിരുന്ന ടിക്കറ്റ് ബാഗുമായി വേഗത്തിൽ പുറത്തേക്ക് നടന്നുനീങ്ങുകയും ഒരു ഓട്ടോറിക്ഷയിൽ കയറി സ്ഥലംവിടുകയുമായിരുന്നു.
കണ്ടക്ടർ ഓടിപ്പോയതോടെ യാത്രക്കാർ ദുരിതത്തിലായി. ബസ് ജീവനക്കാരില്ലാതെ യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ, ബസിലുണ്ടായിരുന്ന യാത്രക്കാരെ അധികൃതർ മറ്റ് വാഹനങ്ങളിലേക്ക് മാറ്റി കയറ്റി വിട്ടു.
സംഭവത്തെത്തുടർന്ന് വൈറ്റില ഹബ്ബിൽ നേരിയ തോതിൽ ഗതാഗത തടസ്സവും പരിഭ്രാന്തിയും അനുഭവപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

