ഉപഭോക്താക്കളുടെ സൗകര്യം മുൻനിർത്തി പാചകവാതക വിതരണ രംഗത്ത് വലിയ മാറ്റവുമായി സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (HPCL) കൈകോർക്കുന്നു. രാജ്യത്തെ ഒരു ഇ-കൊമേഴ്സ് ആപ്പ് വഴി ഇത്തരമൊരു ഡെലിവറി സൗകര്യം ഒരുക്കുന്നത് ഇതാദ്യമായാണ്.
പ്രധാന വിവരങ്ങൾ:
സേവനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 5 കിലോഗ്രാം, 10 കിലോഗ്രാം വീതമുള്ള സിലിണ്ടറുകൾ ലഭ്യമാകും. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരമാണ് ചെറിയ സിലിണ്ടറുകൾ ലഭ്യമാക്കുക.
നിലവിൽ എച്ച്പി ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യ ഘട്ടമെന്ന നിലയിൽ ബെംഗളൂരു നഗരത്തിലാണ് പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്.
സേവനത്തിന്റെ വിജയത്തിന് ശേഷം വരും മാസങ്ങളിൽ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. എന്നാൽ, സിലിണ്ടറുകളുടെ കൃത്യമായ വിലവിവരങ്ങൾ ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് മുൻപ് ഉയർന്നുവന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും, ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനം എത്തിക്കുന്നതിനുമാണ് ഈ പുതിയ സംരംഭം വഴി ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

