പാലക്കാട് കടമ്പഴിപ്പുറത്ത് ദാരുണ സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
വെട്ടം പറമ്പത്ത് കിഴക്കേതിൽ കൃഷ്ണകുമാർ, സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. സംഭവം നടന്നത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ്.
അർദ്ധരാത്രിയിൽ മാതാവ് കുഞ്ഞിന് മുലപ്പാൽ നൽകിയിരുന്നു. പിന്നീട് കുഞ്ഞിനെ മാതാവിനരികെ തന്നെ കിടത്തി ഉറങ്ങുകയായിരുന്നു.
എന്നാൽ രാവിലെ ഏഴ് മണിയായിട്ടും കുട്ടി ഉണരാത്തതിനെത്തുടർന്ന് വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

