കണ്ണൂർ ജില്ലയിലെ പൂമംഗലം പറവളത്ത് വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നതായി പരാതി. കോളിയോടൻ കല്യാണി (80) എന്ന വയോധികയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന കല്യാണിയുടെ വീട്ടിലെത്തിയ അജ്ഞാതനായ യുവാവ്, അടുത്ത വീട്ടിൽ താമസിക്കുന്നവരെ തിരക്കുന്നതായാണ് ആദ്യം അറിയിച്ചത്.
തുടർന്ന് ദാഹിക്കുന്നുവെന്ന് പറഞ്ഞ് വയോധികയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ഉടൻ തന്നെ പ്രതി കല്യാണിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മുഖം മറച്ചെത്തിയ വ്യക്തിയാണ് കൃത്യം നടത്തിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും പോലീസും പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

