സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ നയങ്ങൾ ആവിഷ്കരിക്കുന്നത്.
വിദേശ സർവകലാശാലകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇയർ ബാക്ക് വിഷയത്തിൽ പ്രതികരണം
വിദ്യാർഥികൾ നേരിടുന്ന ‘ഇയർ ബാക്ക്’ സംബന്ധമായ ആശങ്കകൾ ഗൗരവമായി കാണുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടാറില്ലെങ്കിലും, നിലവിലെ പരാതികളിൽ സർവകലാശാലകളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അക്കാദമിക് കലണ്ടർ കൃത്യമായി പാലിക്കാൻ സർവകലാശാലകൾക്ക് കർശന നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ-സർക്കാർ ബന്ധം
ഗവർണറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, വിദ്യാർഥികളുടെ പൊതുനന്മ മുൻനിർത്തി നിലപാടുകളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ, വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ ബജറ്റെന്നും, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് സർക്കാർ അതീവ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി റോജി എം ജോൺ ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

