യുഎഇയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നതിനായി ഒഡെപെക് (ODEPC) നടപടികൾ ആരംഭിച്ചു. 100 ഇൻഡസ്ട്രിയൽ നഴ്സ് ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ തസ്തികയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബിഎസ്സി നഴ്സിങ് ബിരുദവും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കൂടാതെ, HAAD/DOH ലൈസൻസ് നിർബന്ധമാണ്.
40 വയസ്സിന് താഴെയുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 ദിർഹം പ്രതിമാസ ശമ്പളവും സൗജന്യ വീസ, വിമാന ടിക്കറ്റ്, താമസസൗകര്യം എന്നിവയും ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ജൂലൈ 25-നകം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2329440, 7736496574 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

