തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി നടപ്പിലാക്കി വരുന്ന സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ ഒരു മാസം പൂർത്തിയാക്കുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച സമഗ്രമായ കണക്കുകൾ നാളെ മന്ത്രി സി.പി.ജോൺ വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടും.
പദ്ധതിയുടെ തുടക്കത്തിൽ സൗജന്യ യാത്രയ്ക്കായി 2.25 കോടി രൂപയായിരുന്നു സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നത്. എന്നാൽ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുക്കുമ്പോൾ നിലവിൽ ഈ തുക 2.70 കോടി രൂപയിൽ നിന്നും 2.84 കോടി രൂപയിലേക്ക് വർധിച്ചിട്ടുണ്ട്.
വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് പുതുതായി കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചു തുടങ്ങിയത്.
സ്വകാര്യ വാഹനങ്ങളെയും ഇരുചക്ര വാഹനങ്ങളെയും ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം വനിതകൾ ഇപ്പോൾ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി രാവിലെയും വൈകിട്ടും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പദ്ധതിയിലൂടെ തങ്ങൾക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കുന്നുണ്ടെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു. “3000 രൂപ വരെ സൗജന്യയാത്ര വഴി മിച്ചം പിടിക്കാൻ കഴിയുന്നുണ്ടെന്നു” പ്രാവച്ചമ്പലം സ്വദേശിയും നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ സനാ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

