വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ സ്വന്തം നിലയ്ക്ക് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.
സമരത്തിൻ്റെ തീയതിയും തുടർ നടപടികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. ഈ വിഷയത്തിൽ നേരത്തെ ആലോചിച്ചിരുന്ന നിയമനടപടികളിൽ നിന്ന് പിന്മാറാൻ പാർട്ടി തീരുമാനിച്ചു.
കോടതിയിൽ കേസ് പരാജയപ്പെട്ടാൽ അത് രാഷ്ട്രീയ സമരത്തിൻ്റെ വീര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയമപോരാട്ടം വേണ്ടെന്നുവെച്ചത്. അതേസമയം, വിഴിഞ്ഞം വിഷയത്തിൽ മന്ത്രി പി.രാജീവിനെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
ഓഹരി കൈമാറ്റത്തെ അനുകൂലിച്ച് അദ്ദേഹം സംസാരിച്ചു എന്നതാണ് പ്രധാന വിമർശനം. സംസ്ഥാന സർക്കാരിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണോ ഈ ഓഹരി കൈമാറ്റമെന്ന് ഗൗരവമായി പരിശോധിക്കണമെന്ന അഭിപ്രായം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നു.
മുൻ സർക്കാരിൻ്റെ കാലത്തെ നടപടികൾ കൂടി പരിശോധിച്ചാകും തുടർ തീരുമാനങ്ങൾ കൈക്കൊള്ളുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

