കോഴിക്കോട് ചാലിയത്തെ ഇല്ലിക്കൽ സീഫുഡ് എന്ന മത്സ്യവിൽപന കേന്ദ്രത്തിൽ മോഷണം. ഇന്നലെ അർധരാത്രിയോടെ സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ കടയിൽ സൂക്ഷിച്ചിരുന്ന കല്ലുമ്മക്കായ ചാക്കോടെ മോഷ്ടിക്കുകയായിരുന്നു.
സംഭവത്തിൽ കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന സമയത്ത് പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ കടയിൽ മോഷണം നടന്നിരുന്നു.
അന്ന് ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ കല്ലുമ്മക്കായയാണ് നഷ്ടപ്പെട്ടത്. ആ സംഭവത്തിന് ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കടയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
ചാലിയം മേഖലയിലെ വിവിധ കടകളിൽ കല്ലുമ്മക്കായ മോഷണം പതിവാണെന്നും ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും കടയുടമകൾ ആരോപിക്കുന്നു. പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ബേപ്പൂർ പോലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

