പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ ആകർഷകമായ പ്രൊമോഷനുകൾക്ക് പേരുകേട്ട കമ്പനിയാണ് സാംസങ്.
ഉപഭോക്താക്കൾക്ക് സൗജന്യ സ്റ്റോറേജ് അപ്ഗ്രേഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ കമ്പനി മുൻപന്തിയിലായിരുന്നു. എന്നാൽ, വരാനിരിക്കുന്ന പുതിയ തലമുറ ഫോൾഡബിൾ ഫോണുകളിൽ ഈ ആനുകൂല്യത്തിൽ മാറ്റങ്ങൾ വരുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 22-ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോൾഡബിൾ ഫോണുകളിൽ നിലവിൽ നൽകിവരുന്ന സൗജന്യ ഡബിൾ സ്റ്റോറേജ് ഓഫർ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുപകരം, സ്റ്റോറേജ് അപ്ഗ്രേഡുകളിൽ 50 ശതമാനം വിലക്കിഴിവ് നൽകുന്ന പുതിയൊരു രീതിയാകും കമ്പനി പിന്തുടരുക.
ഉയർന്ന സ്റ്റോറേജ് ശേഷിയുള്ള മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടും. ആഗോളതലത്തിൽ റാം (RAM), സ്റ്റോറേജ് ഘടകങ്ങളുടെ വിലയിലുണ്ടായ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് വിലയിരുത്തൽ.
സ്മാർട്ട്ഫോണുകൾക്ക് പുറമേ ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, വെയറബിൾ ഉപകരണങ്ങൾ തുടങ്ങി സാങ്കേതികവിദ്യയുടെ മിക്ക മേഖലകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. മറ്റ് പ്രമുഖ ബ്രാൻഡുകൾ യാതൊരുവിധ ഡിസ്കൗണ്ടുകളും നൽകാത്ത സാഹചര്യത്തിൽ, ഭാഗികമായെങ്കിലും ഇളവുകൾ നൽകാൻ സാംസങ് ശ്രമിക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്.
എന്തായാലും വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാങ്കേതിക ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

