ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സപ്ലൈകോയുടെ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയും, എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ആകെ 253 കോടി രൂപയാണ് ഇതുവഴി അനുവദിച്ചത്. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനയെത്തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ഇടപെടലുകളാണ് ധനസഹായം വേഗത്തിലാക്കാൻ വഴിയൊരുക്കിയത്.
മുൻ സർക്കാരുകളുടെ കാലയളവിൽ ഇത്രയും വലിയ തുക ഒറ്റയടിക്ക് അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 315 കോടി രൂപയിൽ നിന്ന് 20 കോടി രൂപ നേരത്തെ ലഭ്യമാക്കിയിരുന്നു.
ഇതിനു പുറമെയാണ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്. വിപണിയിൽ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി മാർക്കറ്റ് ഇന്റ്ർവെൻഷൻ സ്കീമിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
ആവശ്യാനുസരണം അധിക തുക തുടർന്നും ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

