കുവൈത്ത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഏർപ്പെടുത്തിയ 15 വർഷത്തെ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അയ സബാഹ് ഔദ്യോഗികമായി വിസ കൈമാറിയത്.
രാജ്യത്തെ ദീർഘകാല നിക്ഷേപങ്ങളെയും പ്രഗൽഭരായ വ്യക്തികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ഒരു പ്രമുഖ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം തന്നെയാണ് എം എ യൂസഫലിക്ക് വിസ അനുവദിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേഖലയിലെ മറ്റ് രാജ്യങ്ങളായ യുഎഇയുടെ ഗോൾഡൻ വിസയും സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി പദ്ധതിയും വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിനു പിന്നാലെയാണ് കുവൈത്തും വിസ നിയമങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഈ പുതിയ വിസാ നയം നടപ്പിലാക്കുന്നതോടെ കൂടുതൽ നിക്ഷേപകർക്കും പ്രവാസികൾക്കും കുവൈത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കുവൈത്തിലെ പുതിയ വിസാ പരിഷ്കാരങ്ങൾ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

