സംസ്ഥാനത്തെ പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട
രേഖകളും വിവരങ്ങളും ആവശ്യപ്പെട്ട് പിഎസ്സിക്ക് പ്രത്യേക അന്വേഷണ സംഘം കത്ത് കൈമാറി. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ നേരിട്ട് പിഎസ്സി ആസ്ഥാനത്തെത്തിയാണ് കത്ത് കൈമാറിയത്. പരാതികളില്‍ ഉള്‍പ്പെട്ട
പരീക്ഷകളുടെ ചോദ്യപേപ്പര്‍, ഉത്തരസൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, കൂടാതെ അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐജി അജിതാ ബീഗവും പിഎസ്സി ചെയര്മാന് എം.ആര്.ബൈജുവും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളാണ് എസ്ഐടി (SIT) നിലവില്‍ പ്രധാനമായും പരിശോധിക്കുന്നത്.
ഇതിനുപുറമെ, മറ്റ് പരാതികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പിഎസ്സിയുടെ ആഭ്യന്തര അന്വേഷണ സംഘവും ഇതേ വിഷയത്തില്‍ പരിശോധന നടത്തുന്നുണ്ട്.
ക്രമക്കേടുകള്‍ സംബന്ധിച്ച കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുത്ത് മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനു പുറമെ കെഎഎസ് (KAS), ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എന്നീ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചും ഉദ്യോഗാര്‍ഥികളില്‍ നിന്ന് സംഘം മൊഴിയെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

