ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളി എന്ന നേട്ടത്തിലേക്ക് ഡോ. അനിൽ മേനോൻ ചുവടുവെക്കുന്നു.
റഷ്യൻ നിർമിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ പ്രഥമ ഘട്ടം വിജയകരമായി പൂർത്തിയായി. കസാഖിസ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് കുതിച്ചുയർന്ന പേടകത്തിൽ അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് യാത്രികരാണ് ഉള്ളത്.
നാളെ പുലർച്ചെയോടെ ഇവർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കും. ദൗത്യത്തിന്റെ വിശദാംശങ്ങൾ
കോസ്മോനോട്ട്സ് പ്യൂറോ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമാണ് ഡോ.
അനിൽ മേനോൻ ഈ ചരിത്ര യാത്രയിൽ പങ്കുചേരുന്നത്. സോയൂസ് 2.1A റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.
മൂന്ന് മണിക്കൂറും ഒൻപത് മിനിറ്റും നീളുന്ന യാത്രയ്ക്ക് ശേഷം, രാത്രി 11.26-ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. തുടർന്ന് രണ്ട് മണിക്കൂർ ഇടവേളയ്ക്ക് ശേഷം, പുലർച്ചെ 1.26-ഓടെ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഏകദേശം എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തിനിടെ, നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഇവർ പങ്കാളികളാകും. പശ്ചാത്തലം
മെഡിസിനിലും എൻജിനീയറിങ്ങിലും ബിരുദധാരിയായ ഡോ.
അനിൽ മേനോൻ, 2014-ൽ ഫ്ലൈറ്റ് സർജൻ എന്ന നിലയിലാണ് നാസയുടെ ഭാഗമാകുന്നത്. തുടർന്ന് സ്പേസ് എക്സുമായും സഹകരിച്ച് പ്രവർത്തിച്ചു.
2021-ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് സ്പേസ് ഫോഴ്സിൽ ലെഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോനാണ് പിതാവ്. യുക്രൈൻ സ്വദേശിനിയായ എലിസബത്താണ് മാതാവ്.
അമേരിക്കയിലെ മിനിയപോളിസിലാണ് അനിൽ ജനിച്ചതും വളർന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

