ഫിഫ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ നോർവേ ഫുട്ബോൾ ടീമിന് വിമാനത്താവളത്തിൽ ആവേശകരമായ വരവേൽപ്പ്. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ താരങ്ങൾക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് അധികൃതർ സ്വീകരിച്ചത്.
എന്നാൽ, ടീം അംഗങ്ങൾക്കൊപ്പം എത്തിയ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാളണ്ട് കൈയ്യിൽ കരുതിയിരുന്ന ഒരു വസ്തുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രൂപമാറ്റം വരുത്തിയ റക്കൂണിനെ സ്റ്റഫ് ചെയ്ത രീതിയിലുള്ള ഒരു വിസ്കി കുപ്പിയുമായാണ് താരം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.
“ഈ ചിത്രം തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത്” എന്ന കുറിപ്പോടെ താരം തന്നെ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഏകദേശം 750 യുഎസ് ഡോളർ (ഏകദേശം 62,000 രൂപ) വിലമതിക്കുന്നതാണ് ഈ വിസ്കി കുപ്പി.
ടെക്സാസിലെ ഡാലസിലുള്ള വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് ഹാളണ്ട് ഈ വിസ്കി വാങ്ങിയത്. ഇതോടൊപ്പം കറുത്ത നിറത്തിലുള്ള കൗബോയ് തൊപ്പിയും ലെതർ ബൂട്ടുകളും ഒരു ടീ ഷർട്ടും താരം ഈ കടയിൽ നിന്നും സ്വന്തമാക്കിയിരുന്നു.
ഹാളണ്ട് വിസ്കി കുപ്പിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ, നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത്തരം വിസ്കി റാക്കൂണുകൾ സ്റ്റോറിൽ വിറ്റുതീർന്നു. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ സ്നാപ്ചാറ്റിലൂടെ “Geezahs” എന്ന പേരിൽ ഹാളണ്ട് സ്റ്റഫ് ചെയ്ത അണ്ണാൻ അടക്കമുള്ളവയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

