കണ്ണൂർ ആയിക്കരയിൽ രക്ഷിതാക്കൾ പണം നൽകാത്തതിലുള്ള വിരോധത്തെത്തുടർന്ന് യുവാവ് സ്വന്തം വീടിന് തീയിട്ടു. ഇന്ന് പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ലഹരിക്ക് അടിമയായ അഭിഷേക് എന്ന യുവാവാണ് കൃത്യം നടത്തിയതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഭക്ഷണം കഴിക്കാൻ എന്ന വ്യാജേന സ്ഥിരമായി പണം ആവശ്യപ്പെടുന്നതാണ് ഇയാളുടെ പതിവെന്ന് പിതാവ് പറഞ്ഞു.
പണം നൽകാൻ വിസമ്മതിച്ചാൽ അമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതും പതിവായിരുന്നു. ഇയാളുടെ ലഹരി ഉപയോഗവും അക്രമവാസനയും സംബന്ധിച്ച് മുൻപ് പലതവണ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ഇതൊന്നും വകവെക്കാതെ ഇയാൾ കുടുംബത്തിന് നേരെ നിരന്തരമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. പുലർച്ചെയോടെ വീടിന്റെ ഒരു മുറിയിൽ തീയിട്ടാണ് പ്രതി അക്രമം തുടങ്ങിയത്.
പിന്നീട് തീ മറ്റ് മുറികളിലേക്ക് അതിവേഗം പടരുകയായിരുന്നു. പ്രതിയുടെ ഭീഷണി ഭയന്നാണ് ഇയാളുടെ അനുജൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വീട്ടിൽ താമസം മാറിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

