ചെറുപുഴ മലയോര പാതയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വാഹനാപകടം സംഭവിച്ചു. മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴ ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അപകടത്തിൽ മഞ്ഞക്കാട് സ്വദേശികളായ കൊടകശ്ശേരി ബെന്നി, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉടൻ തന്നെ ഇവരെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

