തിരുവനന്തപുരം നഗരത്തിൽ റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ തകർന്നതിനെത്തുടർന്ന് പ്രദേശത്ത് ആശങ്ക പടർന്നു. കുമാരപുരം–പൂന്തി റോഡിൽ നിർമാണ പ്രവർത്തനങ്ങൾക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൈപ്പ് ലൈൻ പൊട്ടിയത്.
ഇതിനെത്തുടർന്ന് വാതക ചോർച്ച ഉണ്ടായതോടെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവിൽ കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
വാതക ചോർച്ച പൂർണ്ണമായും നിയന്ത്രണവിധേയമാക്കുന്നതിനായി ബന്ധപ്പെട്ട വാൽവുകൾ അടച്ചു.
പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

