കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുരപ്പുറ സൗരോർജ്ജ പദ്ധതിയായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയിൽ കേരളം മികച്ച നേട്ടം കൈവരിക്കുന്നു. കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം പുറത്തുവിട്ട
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 46.5 ലക്ഷത്തിലധികം വീടുകളിൽ സോളർ സംവിധാനങ്ങൾ സജ്ജമായിക്കഴിഞ്ഞു. ഇതിൽ 38.54 ലക്ഷം യൂണിറ്റുകളാണ് ഇതിനകം പ്രവർത്തനസജ്ജമായത്.
ഈ പദ്ധതിക്കായി മൊത്തം 75,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതിൽ 26,645 കോടി രൂപ സബ്സിഡി ഇനത്തിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയതായും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
മെട്രോ നഗരങ്ങളെ മറികടന്ന് മുന്നേറ്റം
രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, ഹൈദരബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവയെ പിന്തള്ളിക്കൊണ്ട് ചെറുനഗരങ്ങളാണ് പദ്ധതിയിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തുന്നത്. ആദ്യ 100 സ്ഥാനങ്ങളിൽ പോലും ഇടംപിടിക്കാൻ പല മെട്രോ നഗരങ്ങൾക്കും സാധിച്ചിട്ടില്ല.
1.07 ലക്ഷം സോളർ പാനലുകൾ സ്ഥാപിച്ച ലക്നൗവാണ് രാജ്യത്ത് മുന്നിലുള്ളത്. നാഗ്പുർ (92,500), സൂറത്ത് (88,000), അഹമ്മദാബാദ് (81,200), രാജ്കോട്ട് (76,500) എന്നിവയാണ് തൊട്ടുപിന്നാലെ.
കേരളത്തിൽ നിന്ന് തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ സൗരോർജ്ജ വ്യാപനത്തിൽ രാജ്യത്തെ തന്നെ മുൻനിര പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സബ്സിഡി ഘടനയും നേട്ടങ്ങളും
3 കിലോവാട്ട് വരെ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്നവർക്ക് 78,000 രൂപ വരെ സബ്സിഡി ലഭിക്കും.
ആദ്യ രണ്ട് കിലോവാട്ടിന് 30,000 രൂപ വീതവും (ആകെ 60,000 രൂപ), തുടർന്നുള്ള ഒരു കിലോവാട്ടിന് 18,000 രൂപയുമാണ് ലഭിക്കുക. രാജ്യത്ത് സ്ഥാപിക്കപ്പെട്ട
പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളിൽ 60 ശതമാനവും 3-4 കിലോവാട്ട് ശേഷിയുള്ളവയാണ്. സംസ്ഥാനങ്ങളുടെ പ്രകടനം
രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ച സംസ്ഥാനം ഗുജറാത്താണ് (7.45 ലക്ഷം).
മഹാരാഷ്ട്ര (6.70 ലക്ഷം), ഉത്തർപ്രദേശ് (6.68 ലക്ഷം) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തുന്നു. 2.93 ലക്ഷം കണക്ഷനുകളുമായി കേരളം നാലാം സ്ഥാനത്തും 2.58 ലക്ഷവുമായി രാജസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണ്.
സോളർ സ്ഥാപനങ്ങളിൽ ഏറ്റവും വേഗതയേറിയ വളർച്ച കൈവരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉത്തർപ്രദേശും മുന്നിലെന്ന് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

