ശബരിമല തന്ത്രി കുടുംബം തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണന് രംഗത്ത്.
ശബരിമല ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കും ഈ കുടുംബം വലിയ അവമതിപ്പും ദുഃഖവുമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് മുമ്പ് വലിയ ചര്‍ച്ചയായ ‘മനീതി’ സംഘം വരുത്തിയതിനേക്കാള്‍ വലിയ അശുദ്ധിയാണ് തന്ത്രി കുടുംബം ശബരിമലയ്ക്ക് ഉണ്ടാക്കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മോഹനര് തന്ത്രിയെ പോലീസ് വേശ്യപ്പുരയില്‍ നിന്ന് അറസ്റ്റ് ചെയ്ത സംഭവവും, രാജീവര് വ്യാജരേഖ ചമച്ച് സ്വര്‍ണ്ണക്കൊള്ള നടത്തിയ കേസിലെ പ്രതിയായതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ധര്‍മ്മ ശാസ്താവിന്റെ പിതൃതുല്യമായ സ്ഥാനത്തുള്ള തന്ത്രി, പുത്രഹത്യയ്ക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ക്ഷേത്രത്തിന്റെ ഉടമകളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തന്ത്രിയെ നിയമിക്കാന്‍ അധികാരമുള്ളതുപോലെ തന്നെ, കുറ്റക്കാരായവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും അധികാരമുണ്ടെന്ന് ഡോ. കെ എസ് രാധാകൃഷ്ണന് വ്യക്തമാക്കി.
തന്ത്രി സമാജം നല്കിയ കേസില്‍ 2025-ല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍, ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി തന്ത്രിമാരെ മാറ്റാന്‍ ക്ഷേത്ര ഉടമകള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, തന്ത്രവിദ്യയില്‍ പ്രാവീണ്യവും പരിശീലനവും ഉള്ളവര്‍ മാത്രമേ തന്ത്രി സ്ഥാനത്തേക്ക് വരാന്‍ പാടുള്ളൂ എന്ന 2025-ലെ കര്‍ണ്ണാടക ഹൈക്കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് പരിപൂര്ണ്ണന് ഇക്കാര്യത്തില്‍ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം ഉദ്ധരിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ നിര്‍ദ്ദേശിക്കുന്നവരെ കുടുംബ പാരമ്പര്യം മാത്രം നോക്കി തന്ത്രിയായി നിയമിക്കേണ്ട
ബാധ്യത ദേവസ്വം ബോര്‍ഡിനില്ലെന്നും, ബോര്‍ഡ് ഈ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

