ദിവസത്തിന്റെ അന്ത്യത്തോടെ ശരീരത്തിന് വിശ്രമവും പുനരുജ്ജീവനവും അനിവാര്യമാണ്. എന്നാല് തിരക്കേറിയ ജീവിതശൈലി കാരണം പലരും രാത്രികാലങ്ങളിലും ശരീരം ആവശ്യപ്പെടുന്ന വിശ്രമം നല്കാറില്ല.
ഹൃദയാരോഗ്യം നിലനിര്ത്തുന്നതിനും ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുന്നതിനും രാത്രി 8 മണിക്ക് ശേഷം ഒഴിവാക്കേണ്ട ആറ് പ്രധാന കാര്യങ്ങളെക്കുറിച്ച് വിദഗ്ധര് മുന്നറിയിപ്പ് നല്കുന്നു.
അമിതമായ അത്താഴം ഒഴിവാക്കുക
ദിവസത്തിലെ ഏറ്റവും വലിയ ഭക്ഷണം അത്താഴമായി കഴിക്കുന്ന രീതി ആരോഗ്യകരമല്ല. വൈകിട്ടുള്ള ഹെവി മീല് ദഹിപ്പിക്കാന് ശരീരത്തിന് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നു.
ഇത് രക്തസമ്മര്ദം ഉയരുന്നതിനും മെറ്റബോളിസം മന്ദഗതിയിലാകുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകും. അതിനാല് രാത്രി എട്ട് മണിക്ക് മുമ്പായി ലഘുവായ ഭക്ഷണം കഴിക്കാന് ശ്രദ്ധിക്കുക.
രാത്രിയിലെ കാപ്പി ഒഴിവാക്കുക
രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. ഇത് ഹൃദയമിടിപ്പ് വര്ധിപ്പിക്കാനും അനാവശ്യമായ രക്തസമ്മര്ദത്തിന് വഴിതുറക്കാനും കാരണമാകുമെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു.
മദ്യപാനം വേണ്ട
രാത്രിയിലെ മദ്യപാനം മികച്ച ഉറക്കം നല്കുമെന്നത് തെറ്റിദ്ധാരണയാണ്. ഇത് ഹൃദയത്തെയും കരളിനെയും ദോഷകരമായി ബാധിക്കുക മാത്രമല്ല, സ്വാഭാവിക ഉറക്കത്തിന്റെ ഘടനയെ തകിടം മറിക്കുകയും ചെയ്യുന്നു.
ഡിജിറ്റല് സ്ക്രീനുകളുടെ ഉപയോഗം
ഉറങ്ങാന് കിടക്കുമ്പോള് മൊബൈല് ഫോണില് റീല്സുകളും മറ്റും കാണുന്നത് ശരീരത്തിന്റെ ജൈവിക ഘടികാരത്തെ (Body Clock) ആശയക്കുഴപ്പത്തിലാക്കുന്നു. ഈ ശീലം ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത വര്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉപ്പിന്റെ അമിതോപയോഗം
രാത്രിയില് ഉപ്പ് കൂടുതലടങ്ങിയ ചിപ്സ്, മിക്സ്ചര്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവ കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. സോഡിയം അധികമായി ശരീരത്തിലെത്തുന്നത് രാത്രി കാലങ്ങളില് ഒഴിവാക്കണം.
തീവ്രമായ വ്യായാമമുറകള്
രാത്രി വൈകി കഠിനമായ വ്യായാമങ്ങളില് ഏര്പ്പെടുന്നത് ശരീരത്തെ വിശ്രമിക്കാന് അനുവദിക്കില്ല. ഇത് ഉറക്കത്തെയും ബാധിക്കും.
അതിനാല് വ്യായാമങ്ങള്ക്കായി രാവിലെ സമയമാണ് ഏറ്റവും ഉചിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

