കോർപ്പറേറ്റ് തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് നെഗറ്റീവായ ചർച്ചകൾ വ്യാപകമാകുന്നതിനിടയിൽ, സഹപ്രവർത്തകർക്കിടയിലെ ഹൃദ്യമായ ഇടപെടലിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന ഷാലു എന്ന യുവതിയാണ് തന്റെ മാനേജരിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
നേരത്തെ, താൻ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത മെഡലുകൾ ഒരു സാധാരണ പ്ലാസ്റ്റിക് ഹാങ്ങറിൽ തൂക്കിയിട്ടുകൊണ്ടുള്ള ഒരു ദൃശ്യം ഷാലു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, താൻ പങ്കുവെച്ച ആ ചെറിയ വീഡിയോ ശ്രദ്ധിച്ച മാനേജർ, ഓഫീസിൽ എത്തിയ ഷാലുവിനെ കാത്തിരുന്നത് മനോഹരമായൊരു സർപ്രൈസായിരുന്നു.
ഷാലുവിന്റെ പേരിന്റെ ഇനിഷ്യൽ ആലേഖനം ചെയ്ത ഒരു കസ്റ്റമൈസ്ഡ് മെഡൽ ഹാങ്ങറാണ് മാനേജർ സമ്മാനമായി നൽകിയത്. ‘ഇത്രയും മെഡലുകൾ കഷ്ടപ്പെട്ട് നേടിയെടുത്ത നിനക്ക് അത് ഭംഗിയായി സൂക്ഷിക്കാൻ ഇതിലും നല്ലൊരു സ്ഥലത്തിന് അർഹതയുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് മാനേജർ ഈ സമ്മാനം കൈമാറിയത്.
സമ്മാനത്തിന്റെ മൂല്യത്തേക്കാൾ ഉപരിയായി തന്റെ നേട്ടങ്ങളെ മാനേജ്മെന്റ് അംഗീകരിച്ചു എന്നതിൽ അതീവ സന്തോഷവതിയാണെന്ന് ഷാലു കുറിച്ചു. കോർപ്പറേറ്റ് മേഖലയെക്കുറിച്ച് പൊതുവെ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും, തൊഴിലിടങ്ങളിൽ പരസ്പരം പിന്തുണയ്ക്കുന്ന വ്യക്തികളും ഉണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നതായി അവർ വ്യക്തമാക്കി.
മാനേജരുടെ കരുതലിനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

