കാനഡയിലെ ടൊറോന്റോയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
നിരവധി വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളും പ്രവർത്തിക്കുന്ന മേഖലയിലാണ് സംഭവം നടന്നത്. ഈ സമയത്ത് പ്രദേശത്ത് സൽസ ഫെസ്റ്റിവൽ നടന്നുവരികയായിരുന്നു.
നിലവിൽ പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. സംഭവസ്ഥലത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
വെടിവെപ്പ് നടത്തിയ അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കാനഡയിൽ സമീപകാലത്തായി നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ആശങ്ക വർധിക്കുകയാണ്.
കഴിഞ്ഞ മാസം മോൺട്രിയലിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

