ഭരണഘടനാ ഭേദഗതി ബില്ലിൽ സുപ്രധാനമായ മാറ്റങ്ങൾ വരുത്താൻ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) ശുപാർശ ചെയ്തു. അഞ്ചു വർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട
വ്യവസ്ഥകളിലാണ് മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിമാരെ നേരിട്ട് പുറത്താക്കുന്നതിന് പകരം സസ്പെൻഷൻ നടപടികൾ മതിയെന്നാണ് ജെപിസി മുന്നോട്ടുവെച്ചിരിക്കുന്ന നിർദ്ദേശം.
നിയമനടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ജനപ്രതിനിധികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് സമിതി വിലയിരുത്തുന്നു. കോടതി നടപടികളിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്ന പക്ഷം, നിലവിലുള്ള സസ്പെൻഷൻ നടപടി സ്വയമേവ പിൻവലിക്കപ്പെടും.
130-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിലാണ് ഈ നിർദ്ദേശങ്ങൾ ബാധകമാകുക. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ അറസ്റ്റിലായി 30 ദിവസം തടവിൽ കഴിഞ്ഞാൽ സ്വീകരിക്കേണ്ട
തുടർനടപടികളെക്കുറിച്ചാണ് ജെപിസി ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

