പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയെന്നോണം, ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ തിരിച്ചടികൾ ശക്തമാക്കി.
ഇന്ന് പുലർച്ചയോടെ ബഹ്റൈൻ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജോർദാനിലെ പ്രിൻസ് ഹസൻ സൈനിക താവളം തങ്ങൾ ആക്രമിച്ചതായി ഇറാൻ ഔദ്യോഗികമായി അവകാശപ്പെട്ടു.
ഇതിനിടെ, തങ്ങളുടെ സമുദ്രാതിർത്തിയിൽ അനുവാദമില്ലാതെ പ്രവേശിച്ചു എന്ന് ആരോപിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ ഒരു ചരക്കുകപ്പൽ ആക്രമിച്ചു. സൈപ്രസ് പതാക വഹിച്ച കപ്പലിന് നേരെയുണ്ടായ ഈ ആക്രമണത്തിന് പിന്നാലെ, അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം പുനരാരംഭിച്ചു.
ഇറാനിലെ ബന്ദർ അബ്ബാസ്, ഖഷാം ദ്വീപ്, സിരിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നടപടികൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

