തമിഴ്നാട്ടിലെ മഹാബലിപുരത്ത് കുഴൽക്കിണർ നിർമ്മാണത്തിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെന്നൈ ഈസിആർ റോഡ് പരിസരത്താണ് സംഭവം നടന്നത്.
നിർമ്മാണത്തിനിടെ കുഴൽക്കിണറിന്റെ ഇരുമ്പ് കമ്പി അടുത്തുണ്ടായിരുന്ന 11 കെവി വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഉയർന്ന വോൾട്ടേജ് പ്രവഹിച്ചതിനെത്തുടർന്ന് നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കരണായി ഗ്രാമത്തിലെ ഭഗവാൻ (45) എന്നയാളെ വിദഗ്ധ ചികിത്സയ്ക്കായി ചെങ്കൽപേട്ട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭൂഗർഭജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിലവിലുള്ള കുഴൽക്കിണറിൽ വെള്ളം ലഭ്യമല്ലാതായതോടെ പുതിയ കിണർ നിർമ്മിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

