തൃശൂർ: ഒൻപതാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി അവാർഡ് സമർപ്പണവും അനുസ്മരണച്ചടങ്ങും ഈ മാസം 20-ന് നടക്കും. തൃശൂരിലെ കേരള സാഹിത്യ അക്കാദമി എംടി ഹാളിൽ വെച്ച് വൈകിട്ട് 3.30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അവാർഡ് ദാനത്തോടൊപ്പം വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും അനുസ്മരണ സമ്മേളനവും ഇതിന്റെ ഭാഗമായി നടക്കും.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. സാഹിത്യ-സാംസ്കാരിക മേഖലകളിൽ സജീവമായ വ്യക്തികളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

