തിരുവനന്തപുരത്ത് നടന്ന പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്പിറ്ററിന്റെ 16-ാമത് വാർഷിക സമ്മേളനമായ ‘വേവ്സ് 2026’-ൽ പ്രോജക്ട് മാനേജ്മെന്റ് മേഖലയുടെ ഭാവി ദിശയെക്കുറിച്ച് നിർണായക ചർച്ചകൾ നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് നോവോ നോർഡിസ്ക് ഗ്ലോബൽ ബിസിനസ് സർവീസസ് വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ജോൺ ഡോബർ ആണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം വർധിക്കുമ്പോഴും തീരുമാനങ്ങൾ എടുക്കുന്നതിൽ മനുഷ്യന്റെ പങ്ക് സുപ്രധാനമാണെന്ന് ജോൺ ഡോബർ ചൂണ്ടിക്കാട്ടി. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്ര വളർന്നാലും അന്തിമ തീരുമാനമെടുക്കേണ്ടത് മനുഷ്യരാണ്.
സാങ്കേതിക മികവിനൊപ്പം വിവേകം, സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവ്, ഉത്തരവാദിത്തബോധം, ആശയവിനിമയം, സഹകരണം, സഹാനുഭൂതി, ധാർമികത തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് മികച്ച നേതാക്കളെ സൃഷ്ടിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു. പിഎംഐ സൗത്ത് ഏഷ്യ റീജിയണൽ ഹെഡ് ഓഫ് കമ്മ്യൂണിറ്റി അന്വേഷ മജുംദാർ മുഖ്യപ്രഭാഷണം നടത്തി.
പിഎംഐ കേരള ചാപ്റ്റർ പ്രസിഡന്റ് അഖില ഗൗരി ശങ്കർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അമിത് ഘോഡേക്കർ (അരാമെക്സ് ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ), ശ്രീജേഷ് വാരിയർ (ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്), ഹരിക്കുട്ടൻ കെ (മുൻ പ്രസിഡന്റ്), ജോജി ജോൺ (ഫിനാൻസ് വൈസ് പ്രസിഡന്റ്), അരുൺ കെ ആർ (മെമ്പർഷിപ്പ് വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പിഎംഐ കേരള അവാർഡ്സ് 2026 വിതരണത്തിൽ വിവിധ മേഖലകളിലെ മികവിന് അംഗീകാരം നൽകി.
പ്രോജക്ട് ഓഫ് ദി ഇയർ (ലാർജ്) വിഭാഗത്തിൽ ബി.പി.സി.എൽ ഒന്നാമതെത്തി. കൊച്ചിൻ ഷിപ്യാർഡ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) എന്നിവർ റണ്ണർ അപ്പുകളായി.
പ്രോജക്ട് ഓഫ് ദി ഇയർ (മീഡിയം) പുരസ്കാരം യു.എസ്.ടി കരസ്ഥമാക്കി; എച്ച് ആൻഡ് ആർ ബ്ലോക്ക് റണ്ണർ അപ്പായി. പ്രോജക്ട് ഓഫ് ദി ഇയർ (സ്മോൾ) വിഭാഗത്തിലും എച്ച് ആൻഡ് ആർ ബ്ലോക്ക് പുരസ്കാരം നേടി.
മറ്റ് പ്രധാന പുരസ്കാരങ്ങൾ:
– സസ്റ്റെയിനബിലിറ്റി പ്രോജക്ട് ഓഫ് ദി ഇയർ: ഏരീസ്
– സോഷ്യൽ പ്രോജക്ട് ഓഫ് ദി ഇയർ: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി
– സർവീസ് ഇൻഡസ്ട്രി എഐ എക്സലൻസ് അവാർഡ്: എച്ച് ആൻഡ് ആർ ബ്ലോക്ക്
– ഇന്നൊവേറ്റീവ് മാനുഫാക്ചറിങ് പ്രോജക്ട് അവാർഡ്: എഫ് എ സി ടി (ഫാക്ട്)
– ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് അവാർഡ്: കെ-ഡിസ്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

