യുവതലമുറയിലും കുട്ടികളിലും സാമൂഹിക മാധ്യമങ്ങൾ സൃഷ്ടിക്കുന്ന അമിതമായ ആസക്തിയെ ഗൗരവത്തോടെ കണ്ട് യൂറോപ്യൻ യൂണിയൻ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമകളായ മെറ്റ കമ്പനിക്കെതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
“EU accuses Meta of failing to tackle mental health risks of addictive design” എന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയൻ നിയമനടപടികളിലേക്ക് നീങ്ങുന്നത്. പ്രധാന കാരണങ്ങൾ
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിൽ നിലവിലുള്ള അനന്തമായ സ്ക്രോളിങ് ഫീച്ചർ, ഓട്ടോപ്ലേ വീഡിയോകൾ, റീൽസ് എന്നിവ ഉപയോക്താക്കളിൽ, പ്രത്യേകിച്ച് യുവാക്കളിൽ അമിതമായ ഉപയോഗത്തിനും മാനസികമായ ആസക്തിക്കും കാരണമാകുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വിലയിരുത്തുന്നു.
ഇത് കൗമാരക്കാരുടെ ജീവിതത്തെയും ദൈനംദിന ശീലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് മെറ്റ കമ്പനിക്ക് പിഴ ചുമത്താനുള്ള നീക്കം നടക്കുന്നത്.
മെറ്റയുടെ നിലപാട്
തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ മാതാപിതാക്കൾക്ക് കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി സാങ്കേതികമായി ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
എന്നിരുന്നാലും, യൂറോപ്യൻ യൂണിയൻ സ്വീകരിച്ച നടപടികളിൽ കമ്പനി നിലവിൽ സമ്മർദ്ദത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

