സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 756 ഇന്നത്തെ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നു. എല്ലാ ശനിയാഴ്ചകളിലും പതിവുള്ളതുപോലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടപടികൾ നിശ്ചയിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.
50 രൂപയാണ് ലോട്ടറിയുടെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
സമ്മാനത്തുക ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലോട്ടറി വകുപ്പ് നൽകിയിട്ടുണ്ട്.
സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടകളിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ 5,000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ബന്ധപ്പെട്ട
ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി വിജയികൾ തുക ഉറപ്പുവരുത്തേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

