ഓസ്ട്രേലിയൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചിരുന്ന മെൽബണിലെ ഹോട്ടലിന് മുന്നിൽ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ യുവാവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ഹ്യൂഗോ ലെനോൺ (22) എന്നയാളാണ് സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ച് ബഹളം വെച്ചത്.
ഹോട്ടലിലെ ലോബിയിൽ പ്രധാനമന്ത്രി നിൽക്കുമ്പോൾ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നായിരുന്നു ഇയാളുടെ അധിക്ഷേപം. “ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട.
കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്” എന്നാണ് ഹ്യൂഗോ ലെനോൺ അലറി വിളിച്ചത്. സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ഉടൻ തന്നെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഇയാൾക്ക് ഹോട്ടലിൽ പ്രവേശനം ലഭിച്ചത് എങ്ങനെയാണെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടി തടസ്സപ്പെടുത്താനും ഇയാൾ നേരത്തെ ശ്രമം നടത്തിയിരുന്നു.
നിയോ-നാസി സംഘടനകളുമായി ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടന്ന ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ എന്ന കുടിയേറ്റവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാളായിരുന്നു ഹ്യൂഗോ ലെനോൺ.
എന്നിരുന്നാലും, ഇത്തരം പ്രതിഷേധങ്ങൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെയോ പ്രവാസി സംഗമത്തെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

