തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന ദ്വിദിന ദേശീയ സെമിനാറിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് സുപ്രധാന ചർച്ചകൾ നടന്നു. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സുമായി (ICWA) സഹകരിച്ച് കോളേജിലെ കൊമേഴ്സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
“ഇന്ത്യയുടെ പ്രധാന വിദേശനയ മുൻഗണനകൾ: അയൽരാജ്യങ്ങൾ, വിപുലമായ അയൽപ്രദേശം, ആഗോള മാറ്റങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാർ, മുൻ ഐക്യരാഷ്ട്രസഭ സ്ഥിരം പ്രതിനിധിയും ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ ടി എസ് തിരുമൂർത്തി ഉദ്ഘാടനം ചെയ്തു. ജൂലൈ 6, 7 തീയതികളിൽ കോളേജിലെ സേയിൽ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം.
സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഡോ. ആന്റണി മണ്ണുമ്മൽ സി എം ഐ, ഇന്ത്യയുടെ ഭാവി ദൗത്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പങ്കുവെച്ചു.
“അനിശ്ചിതത്വം നിറഞ്ഞ ലോകത്തിൽ ആത്മവിശ്വാസമുള്ള ശബ്ദമായി ഇന്ത്യ ഉയർന്നിട്ടുണ്ട്. മറ്റ് വികസ്വര രാജ്യങ്ങൾ യുദ്ധവും ദാരിദ്ര്യവും മറ്റു കാലാവസ്ഥ കെടുതികളും മൂലം ദുരിതമനുഭവിക്കുന്ന ഈ അവസരത്തിൽ ആ രാജ്യങ്ങൾക്ക് ഇന്ത്യ ഒരു ഹീലിംഗ് പവർ ആയി അവിടെ സമാധാനവും, സാമ്പത്തികവും, സമുദായികവുമായ ഉന്നമനത്തിന് നേതൃത്വം നൽകാൻ ഇന്ത്യയുടെ നയതന്ത്രങ്ങൾക്ക് കഴിയണം എന്ന്” അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂഡൽഹിയിലെ ഐസിഡബ്ല്യുഎ റിസർച്ച് ഓഫീസർ ഡോ. ടെസു സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
നയതന്ത്ര മേഖലയിലെ കൗൺസിലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു. സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് റെക്ടർ റവ.
ഫാ. പോൾരാജ് മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റവ.
ഫാ. അരോക്കിയസാമി, പ്രിൻസിപ്പൽ റവ.
ഫാ. കെ.
അരോക്കിയം എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ പ്രമുഖ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും എത്തിയ പ്രഭാഷകർ സെമിനാറിൽ പങ്കെടുത്തു.
ഗവേഷകരും വിദ്യാർത്ഥികളും ഉൾപ്പെടെ മുന്നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും നടന്നു. സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ റവ.
ഫാ. അരുൾ ഒളി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സെമിനാർ കൺവീനർ ഡോ. വി.
ബാസ്റ്റിൻ ജെറോം, സംഘാടക സെക്രട്ടറി ഡോ. എസ്.
അരുൾദാസ് എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

