ഫാഷൻ ലോകത്ത് തിളങ്ങി നിന്ന ദിവ്യാൻഷു ജോഷി (26) എന്ന മോഡലിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പങ്കാളിയും മോഡലുമായ മീധാനിക ഷെട്ടി രംഗത്ത്. മേയ് 28-ന് പെരുമ്പാവൂർ പെട്ടമലയിലെ ക്വാറിയിൽ സംഭവിച്ച ദാരുണമായ മരണം കേവലം മുങ്ങിമരണമായി കാണാനാകില്ലെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിലപാട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മീധാനിക പൊലീസിന് കത്ത് നൽകി. സംഭവം നടന്നത് ഇങ്ങനെ
‘കാർത്തിക് റിസർച്ചി’ന്റെ പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതായിരുന്നു ദിവ്യാൻഷു.
മരണവിവരമറിഞ്ഞ് മുംബൈയിൽ നിന്ന് പുലർച്ചെ ഒരു മണിയോടെ കൊച്ചിയിലെത്തിയ മീധാനികയും, ഡൽഹിയിൽ നിന്നെത്തിയ സഹോദരി പ്രാചി ജോഷിയും രാവിലെ 6.30-ഓടെ കോടനാട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, ദിവ്യാൻഷു വെള്ളത്തിലിറങ്ങിയെന്നും മുങ്ങിമരിച്ചെന്നുമാണ് അധികൃതരിൽ നിന്ന് ലഭിച്ച മറുപടിയെന്ന് മീധാനിക വെളിപ്പെടുത്തി.
ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ
നീന്തലറിയാത്ത ദിവ്യാൻഷു എന്തിനാണ് അപകടസാധ്യതയുള്ള ക്വാറിയിലേക്ക് പോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മീധാനികയുടെ വാക്കുകൾ ഇങ്ങനെ: ‘‘ദിവ്യാൻഷുവിനു നീന്തലറിയില്ല.
ആ സ്ഥലം അപകടകരമാണെന്ന് ആരെങ്കിലും മുന്നറിയിപ്പു കൊടുത്തിരുന്നോ? എന്തിനാണ് അത്രയും അപകടകരമായ സ്ഥലത്തേക്ക് അവരെ കൊണ്ടുപോയത്?’’ ബ്രാൻഡ് പ്രതിനിധികൾ കുടുംബത്തെ സന്ദർശിച്ചെങ്കിലും നഷ്ടപരിഹാരത്തെക്കുറിച്ചോ മരണത്തിലെ ദുരൂഹതകളെക്കുറിച്ചോ ചർച്ച ചെയ്തിട്ടില്ലെന്നും, സ്വാധീനമുള്ളവരാണ് അവരെന്നും മീധാനിക ആരോപിക്കുന്നു. ഒരു മാസത്തിന് ശേഷവും ഈ സംഭവത്തിൽ വ്യക്തമായ ഉത്തരം ലഭിക്കാത്തതിലെ വേദനയിലാണ് മീധാനികയും സഹപ്രവർത്തകരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

