മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് പത്രപ്രവർത്തകയായ ഇ.ജീൻ കരോളിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) ഉടൻ കൈമാറണമെന്നാണ് മൻഹാറ്റൻ ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഈ വിഷയത്തിൽ ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് വിധി നടപ്പിലാക്കാൻ കോടതി നടപടികൾ ശക്തമാക്കി.
തുക കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും, ആ ഹർജിയും കോടതി തള്ളി. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2019-ൽ പുറത്തിറങ്ങിയ തന്റെ ഓർമക്കുറിപ്പിലൂടെ ഇ.ജീൻ കരോൾ വെളിപ്പെടുത്തിയിരുന്നു.
ഈ സംഭവത്തിന് പിന്നാലെ, തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് അവർ നിയമനടപടികളുമായി മുന്നോട്ട് പോയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

