ലണ്ടനിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീം തുടർച്ചയായി പരാജയങ്ങൾ നേരിടുന്നതിനിടെ, ടീമിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്ത്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരണം നടത്തിയത്.
“അമ്പരന്നുപോയി. ഇതൊരു വലിയ നാണക്കേടാണ്.
ഇതിനെക്കുറിച്ച് പറയാന് വാക്കുകളില്ല.” എന്നാണ് ശശി തരൂർ കുറിച്ചത്. ബ്രിസ്റ്റളിൽ നടന്ന നാലാം ടി20 മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യ നേരിട്ടത്.
ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യൻ ടീമിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്താകാതെ 80 റൺസ് നേടി ചെറുത്തുനിന്നെങ്കിലും, മറ്റു ബാറ്റ്സ്മാൻമാർക്ക് ഇംഗ്ലീഷ് പേസർമാരുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മറുപടി ബാറ്റിംഗിൽ മികച്ച ഫോം തുടർന്ന ഇംഗ്ലണ്ട് കേവലം 13.5 ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു. ഹാരി ബ്രൂക്ക് (പുറത്താകാതെ 79), ഫിൽ സാൾട്ട് (പുറത്താകാതെ 59) എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.
ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 3-0 എന്ന നിലയിൽ മുന്നിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ പ്രകടനത്തിലുണ്ടായ തകർച്ച ആരാധകരിലും ക്രിക്കറ്റ് വിദഗ്ധരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പിൽ ജേതാക്കളായ ടീം വെറും നാല് മാസങ്ങൾക്കുള്ളിലാണ് ഇത്രയും മോശം ഫോമിലേക്ക് വീണത്. അയർലൻഡിനോട് 2-0ത്തിന് പരമ്പര അടിയറവ് വെച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇംഗ്ലണ്ടിനോടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ടി20 പരമ്പരകളിൽ പരാജയപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

