തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ കൊച്ചുമകനൊപ്പം പാചകം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും കുടുംബത്തോടൊപ്പം ചിലവഴിച്ച ഹൃദ്യമായ നിമിഷങ്ങളാണ് വീഡിയോയിലൂടെ പുറത്തുവന്നത്.
2026 ജൂലൈ 9-ന് അദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. തന്റെ കൊച്ചുമകനായ രേയാൻഷിനൊപ്പം അടുക്കളയിൽ സമയം ചിലവഴിക്കുന്ന മുഖ്യമന്ത്രിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
“ദാദ.. നിങ്ങൾ പൂരി ഉണ്ടാക്കിത്തന്നാൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കൂ” എന്ന് കൊച്ചുമകൻ ആവശ്യപ്പെട്ടാൽ അത് തെറ്റാകുമോ എന്ന് മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ ചോദിക്കുന്നു.
മാവ് കുഴച്ച് പൂരിയുണ്ടാക്കുന്ന തിരക്കിലാണ് രേവന്ത് റെഡ്ഡിയും കൊച്ചുമകനും. വട്ടത്തിൽ കിട്ടാത്ത ഡസൻ കണക്കിന് പൂരികൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന കൊച്ചുമകനൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുന്ന മുഖ്യമന്ത്രിയെ വീഡിയോയിൽ ദൃശ്യമാണ്.
ഔദ്യോഗിക തിരക്കുകൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും ഇടയിൽ ലഭിച്ച ഈ സമയം തന്റെ ജീവിതത്തിലെ മധുരമായ ഓർമ്മയാണെന്ന് അദ്ദേഹം കുറിച്ചു. സാധാരണയായി രാഷ്ട്രീയ പരിപാടികളിലും ഔദ്യോഗിക യോഗങ്ങളിലും കാണുന്ന കർക്കശക്കാരനായ ഭരണാധികാരിയിൽ നിന്ന് മാറി, കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായി ഇടപെടുന്ന മുഖ്യമന്ത്രിയുടെ മറ്റൊരു മുഖമാണ് ഈ ദൃശ്യങ്ങളിലൂടെ ജനങ്ങൾ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

