തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ താൻ പറഞ്ഞതായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
താൻ പറയാത്ത കാര്യങ്ങൾ തന്റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്.
ഈ പ്രവണത ഗൗരവകരമാണെന്നും, സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ നൽകിയ പരാതിയുടെ പകർപ്പും, വ്യാജ പ്രചാരണത്തിന്റെ സ്ക്രീൻഷോട്ടുകളും ഉൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് കൈമാറി.
താൻ പരാതി നൽകിയ വിവരം വി.എം സുധീരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പൊതുജനങ്ങളെ അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

