സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂൺ 26-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ ചേലക്കര സ്വദേശിയായ യുവാവിനെ പീച്ചി ഡാമിൽ വെച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് പ്രതി വിളിച്ചുവരുത്തുകയായിരുന്നു.
ഡാമിലെ പാർക്കിങ് ഏരിയയിൽ എത്തിയ യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല പ്രതി ബലം പ്രയോഗിച്ച് ഊരിയെടുത്തു. യുവാവ് ഇതിനെ എതിർത്തപ്പോൾ, നാട്ടുകാരെ വിളിച്ചുകൂട്ടി ബഹളമുണ്ടാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കൂടി കൈക്കലാക്കി ഇവർ കടന്നുകളയുകയായിരുന്നു. ഇതിനിടെ യുവതി യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കടിച്ചു പരിക്കേൽപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

