താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം ടാക്സി കാറിന് മുകളിലേക്ക് മരം വീണതിനെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിൽ പൂർണമായും പുനഃസ്ഥാപിച്ചു. ചുരത്തിലെ 6, 7 ഹെയർപിൻ വളവുകൾക്കിടയിലുള്ള ഭാഗത്താണ് മരം ഒടിഞ്ഞു വീണത്.
സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മരം വീണതിനെത്തുടർന്ന് വലിയ ഗതാഗത തടസ്സമാണ് ചുരത്തിൽ അനുഭവപ്പെട്ടത്. വിവരമറിഞ്ഞയുടൻ കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരത്തിലെ സന്നദ്ധപ്രവർത്തകർ, ഹൈവേ പൊലീസ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം സുഗമമാക്കാൻ സാധിച്ചത്. അപകടത്തിൽപ്പെട്ട
വാഹനം സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്തതോടെ പാത പൂർണമായും ഗതാഗത സജ്ജമായി. നിലവിൽ ചുരത്തിൽ മറ്റു ഗതാഗത തടസ്സങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

