ഇന്ത്യയിലെ സേവന പ്രവർത്തനങ്ങളുടെ 75-ാം വർഷത്തിലേക്ക് കടക്കുന്ന ഡോട്ടേഴ്സ് ഓഫ് സെന്റ് പോൾ സന്യാസിനി സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാ ദിവ്യബലി സഭാംഗങ്ങളുടെയും വിശ്വാസികളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
1951-ൽ ബോംബെ അതിരൂപതയിൽ പ്രവർത്തനം ആരംഭിച്ചുകൊണ്ടാണ് ഈ സന്യാസിനി സഭ ഇന്ത്യയിലെ തങ്ങളുടെ സേവനയാത്രയ്ക്ക് തുടക്കമിട്ടത്. 1915-ൽ വാഴ്ത്തപ്പെട്ട
ജയിംസ് അൽബെരിയോണി സ്ഥാപിച്ച ഈ സഭയുടെ പ്രധാന ലക്ഷ്യം ആധുനിക മാധ്യമങ്ങളിലൂടെ സുവിശേഷ പ്രഘോഷണം നടത്തുക എന്നതാണ്. തുടക്കത്തിൽ ലളിതമായ രീതിയിൽ പുസ്തക വിതരണവും ഗൃഹസന്ദർശനവുമായിരുന്നു പ്രധാന പ്രവർത്തന മേഖലകൾ.
ഇതിന്റെ ഭാഗമായി 1959-ൽ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. കാലക്രമേണ ഇന്ത്യയിലെ വിവിധ രൂപതകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സഭയ്ക്ക് സാധിച്ചു.
ഇതിനോടകം കുടുംബ സന്ദർശനം, മാധ്യമ വിദ്യാഭ്യാസ ശിൽപശാലകൾ തുടങ്ങിയ നിരവധി പദ്ധതികൾ അവർ ആവിഷ്കരിച്ചിട്ടുണ്ട്. 1967-ൽ ന്യൂഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച സഭ, ലൈബ്രറി, മെഡിക്കൽ ലൈബ്രറി, പുസ്തക വിതരണം തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇന്ന് പരമ്പരാഗത മാർഗങ്ങൾക്കൊപ്പം തന്നെ നൂതന സാങ്കേതികവിദ്യകളും ബ്രോഡ്കാസ്റ്റ് മീഡിയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് വിശ്വാസ പ്രഘോഷണ രംഗത്ത് സജീവ സാന്നിധ്യമായി ഇവർ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

